ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം കോതമംഗലത്ത്

കോതമംഗലം: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരുക്ക്. അടിവാട് ആണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറിയാണ് തകർന്നത്. മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപ് ​ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു. നാലായിരത്തിലധികം പേരാണ് ഇവിടെ മത്സരം കാണാനെത്തിയത്. അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. ഹീറോ യങ്സ് എന്ന പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം. പരുക്കേറ്റവരെ മൂവാറ്റുപുഴയിലും കോതമംഗലത്തുമായി വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരത്തിന് മുമ്പായി … Continue reading ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം കോതമംഗലത്ത്