മൂന്നുവർഷം പൂർത്തിയാക്കി കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി മൂന്നുവർഷം പൂർത്തിയാക്കി.കിഴക്കൻ മേഖലയിൽ ആദ്യമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം പരിപാടിക്ക് തുടക്കമിട്ടത് ഇവിടെയാണ്. 2022 ഏപ്രിൽ 10-ന് അഞ്ചുരുളിയിലേക്കായിരുന്നു ആദ്യ വിനോദയാത്ര. അഡ്വ. അനൂപ് ജേക്കബ് എംഎൽഎയാണ് ആദ്യ യാത്രക്ക് പച്ചക്കൊടി വീശിയത്. 2025 ഏപ്രിൽ 10-ന് മൂന്നുവർഷം പൂർത്തിയാക്കുമ്പോൾ 337 യാത്രകളിലായി 15,000 പേരാണ് കൂത്താട്ടുകുളത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി വിനോദയാത്ര നടത്തിയത്. മധ്യവേനലവധിക്കാലത്തെ യാത്രകൾക്ക് നൂറുകണക്കിനാളുകളാണ് ക്യൂവിലുള്ളത്. നാലാംവർഷത്തിലേക്ക് കടക്കുമ്പോൾ ആഘോഷത്തിനായി വിവിധ ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി പ്ലാൻ ചെയ്തിട്ടുണ്ട്. ഈസ്റ്റർ ആഘോഷത്തിനായി … Continue reading മൂന്നുവർഷം പൂർത്തിയാക്കി കൂത്താട്ടുകുളത്തെ ആനവണ്ടി സവാരി