കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി​വി​വേചനം; ഒന്നാം റാങ്കുകാരൻ ജോലി രാജിവച്ചു

കൊച്ചി: ജാതിവിവേചനത്തിന് ഇരയായ ബി.എ. ബാലു ഇരി​ങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജോലി രാജിവച്ചു. ഇന്നലെ രാവി​ലെ ക്ഷേത്രത്തി​ലെത്തി​യ ബാലു അഡ്മി​നി​സ്ട്രേറ്റർ കെ. ഉഷാനന്ദി​നി​ക്ക് രാജി​ക്കത്ത് നൽകുകയായിരുന്നു. ജാതിയുടെ പേരിൽ മാലകെട്ടു കഴകം ജോലിയിൽനിന്ന് ബാലുവിനെ മാറ്റിനിറുത്തിയിരുന്നു. കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് നടത്തിയ പരീക്ഷയിൽ ഒന്നാം റാങ്കുകാരനാണ് ഈഴവ സമുദായാംഗമായ ബാലു. ഫെബ്രുവരി​ 24ന് ബാലു ചുമതലയേറ്റശേഷം ക്ഷേത്രത്തി​ലെ ആറ് ബ്രാഹ്മണ തന്ത്രി​മാരും ക്ഷേത്രബഹി​ഷ്കരണസമരം നടത്തുകയായിരുന്നു​. പിന്നീട്മാർച്ച് അഞ്ചി​ന് ബാലുവി​നെ ഓഫീസ് അറ്റൻഡന്റായി മാറ്റി. ഇതിനുശേഷമാണ് തന്ത്രിമാർ പ്രതിഷ്ഠാദിനം … Continue reading കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി​വി​വേചനം; ഒന്നാം റാങ്കുകാരൻ ജോലി രാജിവച്ചു