ന​ഗരത്തിലാകെ കൊടിയും ഫ്ലക്സും; സിപിഎമ്മിന് വൻ തുക പിഴ ചുമത്തി കൊല്ലം കോർപറേഷൻ

കൊല്ലം: സംസ്ഥാന സമ്മേളനത്തിന്റെ ഭാ​ഗമായി ന​ഗരത്തിലാകെ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി.  മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. ന​ഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിന് നാല് ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയിരുന്നു.  ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ കോർപറേഷൻ തീരുമാനം എടുത്തിരുന്നില്ല. കാഴ്ച മറയ്ക്കാതെയും … Continue reading ന​ഗരത്തിലാകെ കൊടിയും ഫ്ലക്സും; സിപിഎമ്മിന് വൻ തുക പിഴ ചുമത്തി കൊല്ലം കോർപറേഷൻ