കണ്ടയ്നറുകൾ കൊല്ലം തീരത്ത്; നാലെണ്ണം കൂടി കരയ്ക്കടിഞ്ഞു; കരതൊട്ടാൽ പിന്നെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍

കൊല്ലം: കൊച്ചിയില്‍ പുറംകടലിൽ മറിഞ്ഞ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടയ്‌നറുകളില്‍ മൂന്നെണ്ണം കൊല്ലം നീണ്ടകര തീരത്തടിഞ്ഞു. ഇന്നുരാവിലെ നാലുമണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ ആലപ്പാട് തീരത്തടിഞ്ഞത്. അഞ്ചുമണിയോടെ നീണ്ടകര പരിമണം ഭാഗത്താണ് മൂന്ന്‌സെറ്റ് കണ്ടെയ്‌നറുകള്‍ കണ്ടെത്തിയത്. തീരത്തടിഞ്ഞവ തുറന്ന അവസ്ഥയില്‍ ഉണ്ടെങ്കിലും സാധനങ്ങളൊന്നും കണ്ടെത്താനായില്ല. ദുരന്ത നിവാരണ സേനയും പോലീസും സ്ഥലത്തുണ്ട്. നേരത്തെകണ്ടെയ്‌നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞിരുന്നു. ഇതും കാലിയായ അവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍ കണ്ടത്. … Continue reading കണ്ടയ്നറുകൾ കൊല്ലം തീരത്ത്; നാലെണ്ണം കൂടി കരയ്ക്കടിഞ്ഞു; കരതൊട്ടാൽ പിന്നെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍