കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം പൂർത്തിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്
കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം പൂർത്തിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കേസിൽ നാലാഴ്ചയ്ക്കുള്ളിൽ ഇഡി കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇഡി കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയിൽ കവർച്ച ചെയ്തത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ. കവർച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ഗുരുതര ആരോപണമുയരുന്നുണ്ട്. കള്ളപ്പണ കവർച്ചാ കേസിൽ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. … Continue reading കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം പൂർത്തിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed