കൊച്ചിയിൽ കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ കായലിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. ടാൻസാനിയൻ നാവിക സേനാ ഉദ്യോഗസ്ഥനായ അബ്ദുൽ ഇബ്രാഹിം സാലിഹി (22) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വെണ്ടുരുത്തി പാലത്തിൽ നിന്നു ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് നിഗമനം. ഏഴിമല നാവിക അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കി, പാസിങ് ഔട്ട് പരേഡിനു ശേഷം മറ്റുള്ളവർക്കൊപ്പം കൊച്ചിയിൽ എത്തിയതാണ് അബ്ദുൽ ഇബ്രാഹിം. തിങ്കളാഴ്ച ടാൻസാനിയയിലേക്ക് തിരികെ പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. … Continue reading കൊച്ചിയിൽ കാണാതായ നാവിക സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി