ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസം; കൊച്ചിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

കൊച്ചി: ഇടപ്പള്ളിയില്‍ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ ആരംഭിച്ച പോലീസ് അന്വേഷണത്തിനിടെ മൂവാറ്റുപുഴ ബസില്‍ ഒരു കുട്ടി കയറിപ്പോയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതുപ്രകാരം മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോയ കുട്ടി പരീക്ഷാ … Continue reading ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസം; കൊച്ചിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി