കൈക്കൂലി; സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കൊച്ചി മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് സ്വപ്നയെ സസ്പെൻഡ് ചെയ്തത്. അതേസമയം, സ്വപ്നയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. സ്വപ്ന ഔദ്യോഗിക കാലയളവിൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന കാര്യവും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്. വൈറ്റിലയിലെ കോർപ്പറേഷൻ സോണൽ ഓഫീസിലും വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. വിജിലൻസ് ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു. … Continue reading കൈക്കൂലി; സ്വപ്നയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed