കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണു; അപകടം കുട്ടികളുടെ നൃത്ത പരിപാടിക്കിടെ

കൊച്ചി: കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണ് അപകടം. കൊച്ചി ഗിരിനഗറിലാണ് സംഭവം. കുട്ടികളുടെ നൃത്ത പരിപാടി നടക്കുന്ന സമയത്താണ് സീലിങ് തകർന്നു വീണത്. അപകടത്തിൽ നാല് കുട്ടികൾക്ക് പരിക്കേറ്റു. സീലിങ് തകർന്ന് ഇതിന് താഴെ ഇരിക്കുന്ന ആളുകളുടെ തലയിലേക്ക് വീഴുകയായിരുന്നു. സംഭവ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കുട്ടികളുടെ തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തലയ്ക്ക് മുറിവേറ്റ കടവന്ത്ര ജവഹർ നഗറിലെ ജവഹർ ജുവൽ അപ്പാർട്മെന്റ്സിലെ ഷിജോയുടെ മകൾ ദക്ഷ … Continue reading കൊച്ചിയിൽ കമ്മ്യൂണിറ്റി ഹാളിന്റെ സീലിങ് തകർന്നു വീണു; അപകടം കുട്ടികളുടെ നൃത്ത പരിപാടിക്കിടെ