കൊച്ചി കപ്പൽ അപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ സാരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊച്ചി: കൊച്ചിയിൽ ചരക്കുകപ്പൽ മുങ്ങിയ സംഭവം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം കണ്ടെയ്നറുകളിലെ മാലിന്യങ്ങൾ എന്തെല്ലാമെന്ന് പൂർ‌ണവിവരം ഇതുവരെ ലഭ്യമായിട്ടില്ല. 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്ന് കപ്പൽ കപ്പൽ കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പലിൽ … Continue reading കൊച്ചി കപ്പൽ അപകടം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ സാരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ