ലോറിയിൽ നിന്ന് ആസിഡ് തെറിച്ചുവീണു

കൊച്ചി: ലോറിയിൽ നിന്ന് ആസിഡ് ശരീരത്തിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. കൊച്ചിയിൽ വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിൽ വച്ചാണ് സംഭവം. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ലോറി റോഡിലെ ഗട്ടറിൽ വീണതോടെ പിന്നിൽ ബൈക്കിൽ വരികയായിരുന്ന ബിനീഷിന്റെ ശരീരത്തേയ്ക്ക് ആസിഡ് തെറിച്ചുവീഴുകയായിരുന്നു. അപകടം ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നടന്നത്. ബിനീഷ് തേവര ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. മുന്നിലൂടെ പോകുകയായിരുന്ന രാസവസ്തു കൊണ്ടുപോകുന്ന ലോറി … Continue reading ലോറിയിൽ നിന്ന് ആസിഡ് തെറിച്ചുവീണു