തൃശൂര്‍: രാമവര്‍മപുരം വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം വിവാഹിതരായ കൊച്ചനിയന്‍-ലക്ഷ്മി അമ്മാളു ദമ്പതികളില്‍ കൊച്ചനിയന്‍ അന്തരിച്ചു. തൃശൂര്‍ രാമവര്‍മ്മപുരം ഗവണ്‍മെന്റ് വൃദ്ധസദനത്തിലെ അന്തേവാസികളായിരുന്ന കൊച്ചനിയനും ലക്ഷ്മി അമ്മാളുവും 2019 ഡിസംബര്‍ 28 ശനിയാഴ്ചയാണ് വിവാഹിതരായത്. വൃദ്ധ സദനത്തില്‍ വച്ചായിരുന്നു വിവാഹം.
ഇരുപത്തിരണ്ട് വര്‍ഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് ജീവിത സായാഹ്നത്തില്‍ ഒരു കൂട്ടായിരുന്നു കൊച്ചനിയന്‍. ആദ്യ ഭാര്യ മരിച്ചതിന് ശേഷം 65കാരനായ കൊച്ചനിയന്‍ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. 64 വയസ്സുളള ലക്ഷ്മി അമ്മാളും സമാനാവസ്ഥയിലായിരുന്നു. ഭര്‍ത്താവ് മരിച്ച് 22 വര്‍ഷം ലക്ഷ്മി അമ്മാളും തനിച്ചായിരുന്നു താമസം. ഇതിനിടെയിലാണ് വൃദ്ധസദനത്തില്‍വെച്ച് ഇരുവരും കണ്ടുമുട്ടിയത്. പിന്നീടത് വിവാഹത്തിലെത്തിച്ചേരുകയായിരുന്നു. അന്നത്തെ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെയും തൃശൂര്‍ മേയര്‍ അജിതയുടെയും മേല്‍നോട്ടത്തിലാണ് വിവാഹം നടന്നത്.