കോട്ടയത്ത് ഉത്സവ പറമ്പിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കോട്ടയം: ക്ഷേത്രമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. കോട്ടയം പാലായിലാണ് സംഭവം. പാലാ പുലിയന്നൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ക്ഷേത്രമുറ്റത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ഈ സമയത്താണ് കുട്ടി എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി കരഞ്ഞു നിലവിളിച്ചതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.