കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് സമീപം ഖലിസ്ഥാൻ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ

കാനഡയിലെ ഡ്രാംടണിൽ ഹിന്ദു ക്ഷേത്രത്തിന് സമീപം ഖലിസ്ഥാൻ ആക്രമണം. ഖലിസ്ഥാൻ പതാകകളുമായി എത്തിയവർ മുദ്രാവാക്യം മുഴക്കി ആക്രമണം നടത്തുകയായിരുന്നു. Khalistan attack near Hindu temple in Canada ഖലിസ്ഥാൻ വാദികൾ ആളുകളെ മർദിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ ലോക ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഖലിസ്ഥാൻ വാദികൾ ക്ഷേത്ര പരിസരത്ത് നടത്തിയ അക്രമവും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആക്രമണത്തെ അപലപിച്ചു.