പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം; റാവാഡ ചന്ദ്രശേഖറിന് സാധ്യത

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം. ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭാ യോ​ഗത്തിലാകും പുതിയ പൊലീസ് മേധാവിയെ തീരുമാനിക്കുന്നത്. കേന്ദ്രം നിർദ്ദേശിച്ച മൂന്നുപേരിൽ റാവാഡ ചന്ദ്രശേഖറിന്റെ പേരിനാണു മുൻതൂക്കമെന്നാണ് നിലവിൽപുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലാണ്. റാവാഡ, പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള എസ്പിജിയുടെയും രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളുടെയും ഉൾപ്പെടെ സുരക്ഷാ ചുമതലയുള്ള സെക്രട്ടറിയാണ്. ഇദ്ദേഹം കേരളത്തിന്റെ ഡിജിപിയായി എത്തണമെങ്കിൽ പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയും തേടേണ്ടി വരും. റാവാഡയെയാണ് പുതിയ … Continue reading പുതിയ പൊലീസ് മേധാവി ആരെന്ന് ഇന്നറിയാം; റാവാഡ ചന്ദ്രശേഖറിന് സാധ്യത