കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സമയം നീട്ടി; എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സമർപ്പിക്കാം

തിരുവനന്തപുരം:കേരളത്തിലെ എസ്ഐആർ നടപടികൾക്ക് കൂടുതൽ സമയം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ അറിയിപ്പ് പുറത്തിറക്കി. വോട്ടർ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി വിതരണം ചെയ്ത എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടിയതായി കമ്മീഷൻ വ്യക്തമാക്കി. സുപ്രീം കോടതി നൽകിയ നിർദ്ദേശങ്ങളെ തുടർന്ന്, ചീഫ് സെക്രട്ടറി–തെരഞ്ഞെടുപ്പ് കമ്മീഷൻ തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം. മുമ്പ് സുപ്രീം കോടതി എസ്ഐആർ പ്രക്രിയ തടയാതെ തുടരാമെന്ന് അനുമതി നൽകിയിരുന്നെങ്കിലും, പൊതുജനങ്ങൾക്ക് കൂടുതൽ സമയം … Continue reading കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സമയം നീട്ടി; എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സമർപ്പിക്കാം