അമ്മയുടെ ഫോൺ സ്കൂളിൽ കൊണ്ടുപോയതിന് ശകാരം;കൊച്ചിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. വല്ലാർപാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന ഫോൺ സ്കൂളിൽ പിടിച്ചുവെച്ചത് മാനസിക വിഷമത്തിലാക്കി. ഇക്കാര്യം സ്കൂൾ അധികൃതർ വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്കൂളില്‍ പോയത്. ഇത് സ്കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തതോടെയാണ് കുട്ടി മാറിനിന്നത്. കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് … Continue reading അമ്മയുടെ ഫോൺ സ്കൂളിൽ കൊണ്ടുപോയതിന് ശകാരം;കൊച്ചിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി