‘കേരളത്തിന് ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ ആവശ്യമാണ്’

കൊച്ചി: കേരളത്തില്‍ അതിവേഗ റെയില്‍ അനിവാര്യമെന്ന് ഇ ശ്രീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ല. തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ഹൈ സ്പീഡ് ട്രെയിനുളള പ്രൊജക്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആവശ്യപ്പെട്ടത്. അത് സംബന്ധിച്ച റിപ്പോര്‍ട്ട് പഠിച്ച് സമര്‍പ്പിച്ചിരുന്നു. കെ വി തോമസിന് പുതിയ പദ്ധതി സംബന്ധിച്ച് നോട്ട് നല്‍കി. കെവി തോമസ് അത് മുഖ്യമന്ത്രിക്ക് കൈമാറി. അദ്ദേഹം തന്നെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.

സില്‍വര്‍ ലൈനിലെ ഡിപിആര്‍ അപ്രായോഗികമാണ്. നിര്‍മാണ ചുമതല പരിചയ സമ്പന്നര്‍ക്ക് കൈമാറണം. കേരളത്തിന് ഹൈ സ്പീഡ്, സെമി സ്പീഡ് റെയില്‍വേ ആവശ്യമാണ്. കുറഞ്ഞ അളവില്‍ ഭൂമി എടുത്താല്‍ മതി. ആകാശപാതയായോ ഭൂഗര്‍ഭ റെയില്‍വേയായോ കെ റെയില്‍ കൊണ്ടുവരാം. പരിസ്ഥിതി അനുകൂലമാവണം. കെ റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചില്ല. ആകാശപ്പാതയാണെങ്കില്‍ ഭൂമിയുടെ ഉപയോഗം വളരെ കുറച്ച് മാത്രമേ വരുന്നുളളു. ബദല്‍ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ റെയില്‍ വന്നില്ലെങ്കില്‍ മറ്റൊരു ട്രെയിന്‍ വേണം.

ഡിഎംആര്‍സിയുടെ റിപ്പോര്‍ട്ട് വെച്ച് സെമി സ്പീഡ് ട്രെയിന്‍ കൊണ്ടുവരാം. അതിവേ?ഗ റെയിലിന് അഞ്ചിലൊന്ന് ഭൂമി മതി. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. കെ റെയില്‍ വേണ്ട എന്ന കോണ്‍?ഗ്രസ് നിലപാട് അവരുടെ നിലപാട് മാത്രമാണ്. ഇന്ത്യന്‍ റെയില്‍വേയോ ഡല്‍ഹി മെട്രോയോ ഇതിന്റെ നിര്‍മാണം നടത്തണം. മുഖ്യമന്ത്രിയെ കാണാന്‍ തയ്യാറാണെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

പുതിയ പദ്ധതി എല്ലാവരുടേയും സഹകരണത്തോടെ നടപ്പാക്കും. കേന്ദ്രത്തെ ഉള്‍പ്പെടുത്തിയാല്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. ഡല്‍ഹി, മെട്രോ, കൊങ്കണ്‍ റെയില്‍വേ എന്നീ മാതൃക ആലോചിക്കാവുന്നതാണ്. 18 മാസം കൊണ്ട് ഡിപിആര്‍ തയ്യാറാക്കാം. ഫോറിന്‍ ഫണ്ട് കിട്ടണമെങ്കില്‍ പ്രകൃതി സൗഹൃദമാക്കും. തന്റെ പ്രൊപ്പോസല്‍ അം?ഗീകരിച്ചാല്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ സഹായിക്കാമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഇന്ത്യയിലാകെ ഹൈ സ്പീഡ് റെയില്‍വേ നെറ്റ്വര്‍ക്ക് വരുന്നുണ്ടെന്നും അവയില്‍ പ്രധാനപ്പെട്ട രണ്ടു ലൈന്‍ കേരളത്തിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ- ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ -കൊച്ചി, കൊങ്കണ്‍ റൂട്ടില്‍ നിന്ന് മുംബൈ-മാംഗ്ലൂര്‍- കോഴിക്കോട് എന്നിങ്ങനെയാകും വരാന്‍ പോകുന്ന ഹൈ സ്പീഡ് റെയില്‍വേ ലൈന്‍. ഹൈ സ്പീഡ് ട്രെയിന്‍ ഓടാനുള്ള സാധ്യത വേണമെന്നും സ്റ്റാന്റേഡ് ഗേജാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്തേക്ക് ട്രെയിന്‍ കൊണ്ടുപോകാനാകുമെന്നും കെ വി തോമസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുടെ ഡിപിആര്‍ ഒന്നര വര്‍ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിയും. ഡിഎംആര്‍സി ആണെങ്കില്‍ ആറ് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാമെന്നും ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. 14-15 സ്റ്റേഷന്‍ വരാന്‍ സാധ്യതയുണ്ടെന്നും എലിവേറ്റഡ് സംവിധാനമായതിനാല്‍ കേരളത്തെ രണ്ടായി കീറി മുറിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. മറ്റ് മൂന്ന് പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ കണ്ടത്. ഇതില്‍ രണ്ടെണ്ണം കേരളത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

ഏലത്തോട്ടത്തിൽ ശിഖരം മുറിക്കുന്നതിനിടെ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

ഇടുക്കി ബോഡിമെട്ടിനു സമീപം ചൂണ്ടലിൽ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

ഈ ലക്ഷണങ്ങൾ ഉണ്ടോ? സൂക്ഷിക്കണം… കിഡ്നി പണിമുടക്കിയതാവാം; കാരണം ഇതാണ്

തിരക്കേറിയ ജീവിതത്തിനിടയിൽ രോഗങ്ങളും മനുഷ്യരെ വിടാതെ പിന്തുടരുകയാണ്. ദിനംപ്രതി വർധിച്ചു വരുന്ന...

ഹർത്താൽ തുടങ്ങി… കെണിയൊരുക്കി വനംവകുപ്പ്; പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായി ഇന്നും തെരച്ചിൽ

മാനന്തവാടി: വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. രാവിലെ ആറു...
spot_img

Related Articles

Popular Categories

spot_imgspot_img