48 മണിക്കൂറിനുള്ളിൽ ചുമതല ഏൽക്കണം; കൂട്ടത്തോടെ സ്ഥലം മാറ്റിയത് 221 എഎംവിഐമാരെ
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെയാണ് (എഎംവിഐ) സ്ഥലം മാറ്റിയത്. 48 മണിക്കൂറിനുള്ളിൽ എല്ലാവരോടും പുതിയ സ്ഥലത്ത് ചുമതലയേൽക്കണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ ഈ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചത്. വകുപ്പിൽ ജനറൽ ട്രാൻസ്ഫർ വരുന്നതിന് മുൻപ്പ് ചട്ടവിരുദ്ധമായാണ് എഎംവിഐമാരെ ഇപ്പോൾ സ്ഥലം മാറ്റിയതെന്നാണ് ഉയരുന്ന ആരോപണം. അതേസമയം, കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്ന് ഗതാഗത കമ്മീഷണറും വ്യക്തമാക്കി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed