മുക്കുപണ്ടം പണയംവച്ചു തട്ടിയത് ലക്ഷങ്ങൾ; പിടിക്കപ്പെടാതിരിക്കാൻ പത്രങ്ങളിൽ സ്വയം ചരമ വാർത്ത നൽകി; പ്രതി പിടിയിൽ

കോട്ടയം: മുക്കുപണ്ടം പണയംവച്ചു പണം തട്ടിയശേഷം മരിച്ചെന്ന് പത്രവാർത്ത നൽകി മുങ്ങിയ പ്രതി പിടിയിൽ. കുമാരനല്ലൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന കൊച്ചി സ്വദേശിയായ നാൽപ്പത്തൊന്നുകാരനാണ് പോലീസിൻ്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച ശേഷം താൻ മരിച്ചെന്ന് സ്വയം പത്രവാർത്ത നൽകുകയായിരുന്നു. കോട്ടയം ​ഗാന്ധിന​ഗർ പൊലീസാണ് ഇയാളെ കൊടൈക്കനാലിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ ആധാർ കാർഡിൽ എം.ആർ.സജീവ് എന്ന പേരും എറണാകുളം ഇടപ്പള്ളിയിലെ വിലാസവുമാണുള്ളത്. വോട്ടർ ഐഡി കാർഡിലാണെങ്കിൽ കുമാരനല്ലൂരിലെ വിലാസവും. 2023ലാണ് … Continue reading മുക്കുപണ്ടം പണയംവച്ചു തട്ടിയത് ലക്ഷങ്ങൾ; പിടിക്കപ്പെടാതിരിക്കാൻ പത്രങ്ങളിൽ സ്വയം ചരമ വാർത്ത നൽകി; പ്രതി പിടിയിൽ