സ്വർണാഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരുന്നു മുക്കുപണ്ടങ്ങൾ ഉപേക്ഷിച്ചു; കോട്ടയത്ത് വീട് കുത്തിത്തുറന്ന് 31 പവനും പണവും കവർന്നു

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മാൻവെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലിൽ എൻ.ജെ.ജോയിയുടെ വീട്ടിൽ നിന്നാണ് 31 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയും മോഷണം പോയത്. കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്ത് വീടിന്റെ പൂട്ടു തകർത്ത് അകത്തു കയറി സ്വർണവും പണവും കവരുകയായിരുന്നു. ശനിയാഴ്ച്ച രാത്രിയിലാണ് കവർച്ച നടന്നത്. ഞയറാഴ്ച്ച രാവിലെ ജോയി വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. മകൾ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ട് ജോയിയും ഭാര്യ ലിസിയും ശനിയാഴ്ച തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ഇന്നലെ … Continue reading സ്വർണാഭരണങ്ങൾക്കൊപ്പം സൂക്ഷിച്ചിരുന്നു മുക്കുപണ്ടങ്ങൾ ഉപേക്ഷിച്ചു; കോട്ടയത്ത് വീട് കുത്തിത്തുറന്ന് 31 പവനും പണവും കവർന്നു