ഒരു കാരണവും കൂടാതെ ഭർത്താവിനെ ഉപേക്ഷിച്ചു; ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശമില്ല: ഹൈക്കോടതി

കൊച്ചി: ന്യായമായ കാരണമില്ലാതെ ഭർത്താവിൽനിന്നു വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ച ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാൻ അർഹതയില്ലെന്ന് ഹൈക്കോടതി. പരസ്പരം അവകാശം, ആശ്വാസം, സ്‌നേഹം എന്നിവ വിവാഹത്തിന്റെ ഒരു അടിസ്ഥാന വശങ്ങളാണ്. ഇണകളിൽ ഒരാൾ ബന്ധത്തിൽ പിൻമാറുന്നത് വൈവാഹിക ബാധ്യതകളിൽ നിന്നുള്ള പിൻമാറ്റമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹം പ്രത്യുൽപ്പാദനത്തിനും കുട്ടികളെ വളർത്തുന്നതിനും പുറമെ സൗഹൃദവും വൈകാരികമായ പിന്തുണയും കൂടി ഉറപ്പു നൽകുന്നതാണെന്നും കോടതി പറഞ്ഞു. വിവാഹം ഭാര്യാഭർത്താക്കൻമാർക്ക് പ്രത്യേക അവകാശങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്. വിവാഹത്തിലേർപ്പെടുന്ന വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാനും ദാമ്പത്യ … Continue reading ഒരു കാരണവും കൂടാതെ ഭർത്താവിനെ ഉപേക്ഷിച്ചു; ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശമില്ല: ഹൈക്കോടതി