വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
തിരുവനന്തപുരം: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളുള്ള 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി വി. അബ്ദുറഹ്മാൻ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ, വിശ്വാസം, വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, ഫെഡറലിസം, മതനിരപേക്ഷത, ജനാധിപത്യം, പൗരാവകാശം എന്നിവയിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും സാദ്ധ്യമല്ലാത്തതിനാലും നിലവിലെ ഭേദഗതി നിയമത്തിലെ മറ്റ് വ്യവസ്ഥകൾ പലതും സ്വീകാര്യമല്ലാത്തതിനാലും ബിൽ അംഗീകരിക്കാനാവില്ലെന്ന് പ്രമേയത്തിലൂടെ കേന്ദ്രത്തെ അറിയിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നിർദ്ദേശിക്കപ്പെടുന്ന അംഗങ്ങളും … Continue reading വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed