ചോദ്യപേപ്പറിന് പിന്നാലെ പാഠപുസ്തക ചോർച്ച

പത്തനംതിട്ട: പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും മുമ്പേ സൈബറിടങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പുസ്കങ്ങളാണ് ദിവസങ്ങൾക്ക് മുന്നേ ബ്ലോ​ഗിൽ എത്തിയത്. സംസ്ഥാന സർക്കാരിന്റെ ശമ്പളം വാങ്ങുന്ന അധ്യാപകർ ഉൾപ്പെടെ ഉള്ളടക്കം തയ്യാറാക്കുന്ന ബ്ലോ​ഗിലാണ് പുസ്തങ്ങളുടെ പിഡിഎഫും സ്കാൻ ചെയ്ത് കോപ്പിയും വന്നത്. ഇതിന് പിന്നാലെ അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ഇവ വ്യാപകമായി പ്രചരിച്ചു. ബയോളജി പുസ്തകത്തിൻ്റെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പ്രചരിക്കുന്നക്. ഈ … Continue reading ചോദ്യപേപ്പറിന് പിന്നാലെ പാഠപുസ്തക ചോർച്ച