കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാൻ സ്റ്റാലിൻ; പിണറായി വിജയൻ ചെന്നൈയിലെത്തി

ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി. നാളെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചെന്നൈ സമ്മേളനം. കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കത്തിനെതിരെ ഒന്നിച്ച് നീങ്ങാനുള്ള സ്റ്റാലിൻറെ ക്ഷണം സ്വീകരിച്ചാണ് പിണറായി വിജയൻ ചെന്നൈയിലെത്തിയത്. തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിൽ സ്വീകരിച്ചത്. കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു. … Continue reading കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാൻ സ്റ്റാലിൻ; പിണറായി വിജയൻ ചെന്നൈയിലെത്തി