രാജ്യത്തെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി കേരളം

കൊച്ചി: മാവോയിസ്റ്റ്, നക്‌സലൈറ്റ് ഭീഷണികളിൽ നിന്ന് കേരളം മുക്തമായി.സുരക്ഷാസേനകൾ നടപടി കടുപ്പിക്കുകയും നേതാക്കൾ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്‌തതോടെയാണ് ഇത്. നക്‌സലൈറ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളുടെ പുതിയ കേന്ദ്ര പട്ടികയിൽ കേരളമില്ല. എന്നാൽ സംസ്ഥാനത്തെ അഞ്ചു മാവോയിസ്റ്റ് കേസുകളിൽ എൻ.ഐ.എ അന്വേഷണവും വിചാരണയും തുടരുകയാണ്. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ വനമേഖലകളായിരുന്നു മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന പ്രദേശങ്ങൾ. ഇതിൽ വയനാട്ടിലായിരുന്നു കൂടുതൽ ഭീഷണി. സംസ്ഥാനത്തിന്റെ പ്രത്യേകസേനയും കേന്ദ്ര ഏജൻസികളും കടുത്ത നടപടികൾ സ്വീകരിച്ചതോടെയാണ് പ്രവർത്തനം നിലച്ചത്. ആറുപേർ കൊല്ലപ്പെട്ടതോടെ മാവോയിസ്റ്റ് … Continue reading രാജ്യത്തെ മാവോയിസ്റ്റ് മുക്ത സംസ്ഥാനമായി കേരളം