പ്ലസ്ടു മുതൽ പ്രണയത്തിലാണ് കീർത്തി സുരേഷ്; കൊച്ചി സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം അടുത്തമാസം; വാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. അടുത്ത മാസം ഗോവയിൽ വച്ചാണ് വിവാഹം നടക്കുക. കൊച്ചി സ്വദേശിയായ ബിസിനസുകാരൻ ആന്റണി തട്ടിലാണ് വരൻ. ആന്റണിയുമായി കീർത്തിക്ക് പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് സുരേഷ് കുമാർ പറഞ്ഞു. ആന്റണിക്ക് കേരളത്തിലും ചെന്നൈയിലും സ്വന്തം ബിസിനസ് ആണ്. വിവാഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നേയുള്ളൂ. അടുത്ത മാസം ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടത്തുക എന്നും സുരേഷ് കുമാർ ഒരു … Continue reading പ്ലസ്ടു മുതൽ പ്രണയത്തിലാണ് കീർത്തി സുരേഷ്; കൊച്ചി സ്വദേശിയായ ബിസിനസുകാരനുമായി വിവാഹം അടുത്തമാസം; വാർത്ത സ്ഥിരീകരിച്ച് സുരേഷ് കുമാർ