കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് നാളെ മുതല്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന വനിതകളുടെ ആറാമത് പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് നാളെ രാവിലെ 8.45 ന് തുമ്പ സെന്‍സേവിയേഴ്സ് കെ.സി.എ സ്റ്റേഡിയത്തില്‍ ആരംഭിക്കും. നാളെ മുതല്‍ മെയ്‌ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ അഞ്ചു ടീമുകളാണ് മത്സരിക്കുന്നത്. ഒരു ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണ്‌ ടൂര്‍ണ്ണമെന്‍റ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ താരങ്ങളായ സജന സജീവന്‍, നജ്ല സി.എം.സി എന്നിവര്‍ വിവിധ ടീമുകളിലായി ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ തത്സമയം ഫാന്‍ കോഡ് ആപ്പില്‍ സംപ്രേക്ഷണം ചെയ്യും. … Continue reading കെസിഎ പിങ്ക് ടി20 ടൂര്‍ണ്ണമെന്‍റ് നാളെ മുതല്‍