സമ്പൂർണ പോർട്ടലിൽ തിരിമറി നടത്തിയ സംഭവം; കട്ടപ്പന ഡി.ഇ.ഒ. ഓഫീസ് ജൂനിയർ സൂപ്രണ്ടിനെ സ്റ്റോർ കീപ്പറാക്കി

സർക്കാർ സ്‌കൂളിലെ വിദ്യാർഥികളെ ടി.സി.ക്ക് അപേക്ഷ ലഭിക്കാതെ അനധികൃതമായി സ്വകാര്യ സ്‌കൂളിന്റെ പട്ടികയിൽ തിരുകിക്കയറ്റിയ ഡി.ഇ.ഒ. ഓഫീസ് ജൂനിയർ സൂപ്രണ്ടിനെതിരെ നടപടി. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫീസ് ജൂനിയർ സൂപ്രണ്ടായ ടിജിൻ ടോമിനെയാണ് ഇരിങ്ങാലക്കുട ടെക്സ്റ്റ് ബുക്ക് ഡിപ്പോയിലെ സ്റ്റോർ കീപ്പറായി സ്ഥലംമാറ്റിയത്. (Kattapana DEO Office Junior Superintendent made Store Keeper) ശാന്തിഗ്രാം ഗവ.ഇ.എം.എച്ച്.എസ്.എസ്. ലെ കുട്ടികളെ തലയെണ്ണൽ ദിവസം അടുത്തുള്ള സ്വകാര്യ സ്‌കൂളിലേക്ക് സമ്പൂർണ പോർട്ടൽ തിരുത്തി മാറ്റിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.