കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഇഡി

കൊച്ചി: ‌കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെയാണ് മാറ്റിയത്. ചെന്നൈയിൽ നിന്ന് സ്ഥലം മാറിയ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാറിനാണ് പകരം ചുമതല. കരുവന്നൂർ കേസിൽ രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. കേസിന്റെ ഭാഗമായി സിപിഎം നേതാവും എംപിയുമായ കെ. രാധാകൃഷ്ണനു ഇ ഡി സമൻസ് നൽകിയിരുന്നു. തട്ടിപ്പിന്റെ ഭാഗമായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിമാരായിരുന്നവരെയെല്ലാം ഇഡി ചോദ്യം ചെയ്തിരുന്നു. … Continue reading കരുവന്നൂർ ബാങ്ക് തട്ടിപ്പ്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഇഡി