കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണൻ എംപിക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കെ. രാധാകൃഷ്ണനെ ചോദ്യം ചെയ്യുക. കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്നു കെ. രാധാകൃഷ്ണൻ. അക്കാലത്ത് പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് വന്ന പണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി വിളിപ്പിച്ചതെന്നാണ് വിവരം. … Continue reading കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കെ രാധാകൃഷ്ണന് ഇഡി സമൻസ്