ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം; കേരളത്തിൻ്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി കരുൺ നായർ, ഇന്ന് നിർണായകം

ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനല്‍ കളിച്ച കേരളത്തിന്റെ പ്രതീക്ഷകള്‍ മങ്ങുന്നു. വിദർഭക്ക് വേണ്ടിയിറങ്ങിയ മലയാളി താരം കരുണ്‍ നായരുടെ പ്രകടനമാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് തല്ലിക്കെടുത്തിയത്. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ വിദര്‍ഭക്ക് 286 റണ്‍സിന്റെ വ്യക്തമായ ലീഡുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 249 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ കേരളം രണ്ട് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നൽകിയിരുന്നു. ഒരു റണ്ണെടുത്ത പാര്‍ഥ് റെഖാഡെയെ ജലജ് സക്‌സേനയും, അഞ്ച് … Continue reading ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം; കേരളത്തിൻ്റെ പ്രതീക്ഷകൾ തല്ലിക്കെടുത്തി കരുൺ നായർ, ഇന്ന് നിർണായകം