‘നിന്നെ വെറുതെ വിടുന്നു, പോയി മോദിയോട് പറയ്’; ഭർത്താവ് വെടിയേറ്റ് മരിച്ചത് പല്ലവിയുടെ കൺമുന്നിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുങ്ങി കർണാടകം സ്വദേശി പല്ലവി. ഭർത്താവിന് നേരെ വെടിയുതിർത്ത ഭീകരരോട് തന്നെയും കൊല്ലൂ എന്ന് ഭാര്യ പല്ലവി പറഞ്ഞു. എന്നാൽ സ്ത്രീകളെ വെറുതെ വിടുന്നുവെന്നും മോദിയോട് ചെന്ന് പറയാനും ആണ് അക്രമികൾ പറഞ്ഞത്. ആക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശി മഞ്ജുനാഥ റാവു ഭാര്യക്കും മകനുമൊപ്പം മൂന്നു ദിവസം മുൻപായിരുന്നു കാശ്മീരിൽ എത്തിയത്. നിലവിൽ ജമ്മു കശ്മീർ പൊലീസിന്‍റെ സംരക്ഷണയിലാണ് പല്ലവിയും മകനും കഴിയുന്നത്. നാട്ടുകാരാണ് തങ്ങളെ രക്ഷിച്ചതെന്ന് പല്ലവി പറഞ്ഞു. … Continue reading ‘നിന്നെ വെറുതെ വിടുന്നു, പോയി മോദിയോട് പറയ്’; ഭർത്താവ് വെടിയേറ്റ് മരിച്ചത് പല്ലവിയുടെ കൺമുന്നിൽ