കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രിൻസിപ്പലിനെതിരെ കേസെടുത്തു
കാസർകോട്: കണ്ണൂർ സർവകലാശാലയിലെ അവസാന സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെതിരെ പോലീസ് കേസെടുത്തു. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി.അജീഷിനെതിരെയാണ് നടപടി. പ്രിൻസിപ്പലും 9 വിദ്യാർഥികളും അടങ്ങിയ വാട്സാപ് ഗ്രൂപ്പിൽ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപ് ആണ് ചോദ്യങ്ങൾ പോസ്റ്റ് ചെയ്തതെന്ന് സർവകലാശാല കണ്ടെത്തിയിരുന്നു. ഈ വാട്സാപ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ചോദ്യച്ചോർച്ച സംബന്ധിച്ച് വൈസ് ചാൻസലർക്ക് സിൻഡിക്കറ്റ് സമിതി റിപ്പോർട്ട് കൈമാറി. … Continue reading കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർച്ച; പ്രിൻസിപ്പലിനെതിരെ കേസെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed