‘താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു’; കമല്‍ ഹാസന്റെ വാക്കുകളിൽ കണ്ണീരണിഞ്ഞ് നടൻ

താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു ജോർജെന്ന് കമല്‍ ഹാസൻ. ‘തഗ് ലൈഫ്’ ഓഡിയോ ലോഞ്ച് ഇവന്റിൽ വെച്ചായിരുന്നു പ്രശംസ. ഇരട്ട എന്ന ചിത്രത്തിലെ ജോജുവിന്റെ പ്രകടനം കമൽ ഹാസൻ എടുത്തു പറഞ്ഞത്. ഉലകനായകന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞ ജോജു, എഴുന്നേറ്റു നിന്ന് കൈകള്‍ കൂപ്പിയാണ് നന്ദി അറിയിച്ചത്. ‘ജോജു എന്ന നടനെ എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം അഭിനയിച്ച ‘ഇരട്ട’ എന്ന ചിത്രം കണ്ടത്. ആ ചിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയം കണ്ട് എനിക്ക് അസൂയ തോന്നി’, … Continue reading ‘താന്‍ അസൂയപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ജോജു’; കമല്‍ ഹാസന്റെ വാക്കുകളിൽ കണ്ണീരണിഞ്ഞ് നടൻ