നിഖിലിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ പരിശോധിച്ച് കലിംഗ

ന്യൂഡല്‍ഹി: ആരോപണം നേരിടുന്ന എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ പരിശോധനയാരംഭിച്ച് റായ്പുരിലെ കലിംഗ സര്‍വകലാശാല. കേരള സര്‍വകലാശാല അയച്ച രേഖകളാണ് പരിശോധിക്കുന്നത്. വ്യാജമെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ നിയമനടപടി തുടങ്ങുമെന്നു സര്‍വകലാശാല നേതൃത്വം മനോരമ ന്യൂസിനോട് പറഞ്ഞു.

കലിംഗയുടേതെന്ന പേരില്‍ വ്യാജരേഖകള്‍ പ്രചരിക്കുന്നതിനെതിരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍ക്കുന്ന റാക്കറ്റുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. നിഖിലിനു കലിംഗയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടിയത് ഇത്തരം റാക്കറ്റുകള്‍ വഴിയാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. നിഖില്‍ ഹാജരാക്കിയ രേഖകളെല്ലാം കേരള സര്‍വകലാശാല ഇ-മെയില്‍ വഴി കലിംഗയ്ക്കു കൈമാറി.

ഒരേ കാലയളവില്‍ വിദ്യാര്‍ഥി കേരള സര്‍വകലാശാലയിലും പഠിച്ചിരുന്നു എന്നതിന്റെ തെളിവും കൈമാറിയിട്ടുണ്ട്. ഈ രേഖകളുടെ പരിശോധനകള്‍ നടക്കുകയാണ്. സര്‍ട്ടഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞാല്‍ കലിംഗ നിയമനടപടികള്‍ തുടങ്ങും. ഇതാദ്യമായല്ല കലിംഗയ്ക്കെതിരെ പരാതി ഉയരുന്നത്. ബെംഗളൂരുവില്‍ പണം വാങ്ങി കലിംഗയുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ ജവാഹര്‍ലാല്‍ നെഹ്‌റു സാങ്കേതിക സര്‍വകലാശാല അധ്യാപക നിയമനം നടത്തുമ്പോള്‍ കലിംഗയടക്കം 6 സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് കോളജുകള്‍ക്ക് നിര്‍ദേശം നല്‍കി. വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ കലിംഗയിലെ ജീവനക്കാര്‍ക്കു പങ്കുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ഇടുക്കിയിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ഡ്രൈവറെയും വാഹനവും തമിഴ്നാട്ടിലെത്തി പൊക്കി പീരുമേട് പോലീസ്

അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തിന് കാരണമായ ഡ്രൈവറേയും ഇയാൾ ഓടിച്ചിരുന്ന...

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനെത്തി; കർഷകനെ ചവിട്ടിക്കൂട്ടി കാട്ടാന; സംഭവം പാലക്കാട്

പാലക്കാട്: വാളയാറിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താനെത്തിയ കർഷകനെ ആന ചവിട്ടി. വാളയാർ സ്വദേശി...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണത് താഴെ നിന്നിരുന്ന കൗമാരക്കാരൻ്റെ തലയിലേക്ക്; സംഭവം കോട്ടയത്ത്

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് പതിനേഴുകാരന് പരുക്കേറ്റു. കോട്ടയം...
spot_img

Related Articles

Popular Categories

spot_imgspot_img