ഡോമിനിക് മാർട്ടിനെതിരെ മൊഴി നൽകരുത്; കളമശ്ശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി

കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഈ മാസം 12ന് രാത്രി വാട്സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം എത്തിയത്. യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡോമിനിക് മാർട്ടിനെതിരെ മൊഴി നൽകരുതെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. കേസിൽ സാക്ഷി പറഞ്ഞാൽ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും മലേഷ്യൻ നമ്പറിൽ നിന്നു വന്ന ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം … Continue reading ഡോമിനിക് മാർട്ടിനെതിരെ മൊഴി നൽകരുത്; കളമശ്ശേരി സ്ഫോടന കേസിൽ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി