കൈതപ്രം വെടിവെപ്പ്; കൊലപാതക കാരണം ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ

കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ. പ്രതി സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണൻ്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇവർ തമ്മിലുള്ള സൗഹൃദം ഇല്ലാതായതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച രാധാകൃഷ്ണൻ, ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ്. നിർമ്മാണ തൊഴിലാളിയായ പ്രതി സന്തോഷ് അവിവാഹിതനാണ്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. കൈതപ്രം വായനശാലയ്ക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് … Continue reading കൈതപ്രം വെടിവെപ്പ്; കൊലപാതക കാരണം ഭാര്യയുമായുള്ള സൗഹൃദം തകർന്നതെന്ന് എഫ്ഐആർ