ഇന്ത്യയിലെ ആദ്യത്തെ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടിക്കാർക്ക് സ്വന്തം

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടി ഗ്രാമപ്പഞ്ചായത്തിന് സ്വന്തം. പിഴല ആരോഗ്യ കേന്ദ്രത്തിൽ മറ്റന്നാൾ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രി പി. രാജീവ് ബോട്ട് ഫ്ലാഗ് ഓഫ് ചെയ്യും. സോളാർ പവറും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് മാതൃകയിലാണ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ബോട്ടാണിതെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു. 10 പേർ അടങ്ങുന്ന മെഡിക്കൽ സംഘത്തിനു വരെ ക്ലിനിക്ക്-ആംബുലൻസ് ബോട്ടിൽ സഞ്ചരിക്കാം. 92 ലക്ഷം … Continue reading ഇന്ത്യയിലെ ആദ്യത്തെ ഹരിത ഫ്ലോട്ടിങ് ക്ലിനിക്ക്-ആംബുലൻസ് ബോട്ട് കടമക്കുടിക്കാർക്ക് സ്വന്തം