കെ ഫോണ്‍ പ്രഖ്യാപനങ്ങള്‍ ശരവേഗത്തില്‍: നടപടികള്‍ മന്ദഗതിയിലും

തിരുവനന്തപുരം: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും കെ ഫോണ്‍ സൗജന്യ കണക്ഷന്‍ നടപടികള്‍ ഇഴയുന്നു. 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍ എന്നായിരുന്നു പ്രഖ്യാപിച്ചതെങ്കില്‍ ഇതുവരെ ഇന്റര്‍നെറ്റ് എത്തിയത് 3100 ഓളം വീടുകളില്‍ മാത്രമാണ്. ഡാര്‍ക്ക് കേബിള്‍, ടെലിക്കോം കമ്പനികള്‍ക്ക് വാടകക്ക് ലഭ്യമാക്കാനുള്ള നിരക്ക് നിശ്ചയിച്ചതില്‍ സ്വകാര്യ കമ്പനിയുടെ താല്‍പര്യം സംരക്ഷിക്കുന്നുവെന്ന ആക്ഷപവും ശക്തമാണ്.

ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷനത്രയും ഒരുമാസത്തിനകം കൊടുത്ത് തീര്‍ക്കുമെന്നായിരുന്നു കൊട്ടിഘോഷിച്ചുള്ള പ്രഖ്യാപനം. ലിസ്റ്റ് പോലും പൂര്‍ണ്ണമല്ലെന്നിരിക്കെ ആകെ നല്‍കിയ കണക്ഷന്‍ 3100 വീടുകള്‍ക്ക് മുകളില്‍ പോകില്ലെന്നാണ് കേരളാ വിഷന്റെ ഇന്നലെ വരെയുള്ള കണക്ക്. പ്രധാന ലൈനില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് കേബിള്‍ വലിച്ചെത്തിക്കാനുള്ള സാങ്കേതിക തടസങ്ങള്‍ ചില്ലറയല്ലെന്നാണ് വിശദീകരണം. തദ്ദേശ വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരം വ്യക്തി വിവരങ്ങളിലെ പൊരുത്തക്കേട് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറെയുമുണ്ട്. അടുത്തൊന്നും തീരുന്ന നടപടിയല്ല, 20 ലക്ഷം സൗജന്യ കണക്ഷനെന്ന സര്‍ക്കാര്‍ വാഗ്ദാനവും ഇതോടെ പെരുവഴിയിലായി. 30000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള കണക്ഷനും 17832 ല്‍ നിന്ന് മുന്നോട്ട് പോയിട്ടില്ല.

ആറ് മാസത്തെ കാലാവധിയില്‍ 299 രൂപയില്‍ തുടങ്ങി 5000 രൂപവരെയുള്ള 9 പ്ലാനുകള്‍ പുറത്ത് വിട്ടതോടെ ഗാര്‍ഹിക കണക്ഷന്‍ ആവശ്യപ്പെട്ട് 85000 ഓളം അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്നാണ് കെ ഫോണ്‍ വിശദീകരിക്കുന്നത്. പ്രാദേശിക ഓപ്പറേറ്റര്‍മാരെ കണ്ടെത്തി ഓഗസ്റ്റ് 15 ഓടെ ഗാര്‍ഹിക കണക്ഷന്‍ നല്‍കി തുടങ്ങുമെന്നാണ് അവകാശവാദം. ഇതിനിടെയാണ് വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി ഡാര്‍ക്ക് കേബിള്‍ വാടക്ക് നല്‍കാനുള്ള താരിഫ് പ്ലാനുകളും പ്രഖ്യാപിച്ചത്. 7624 കിലോമീറ്റര്‍ ഡാര്ക്ക് ഫൈബര്‍ വാടകക്ക് നല്‍കാന്‍ തീരുമാനിച്ചതില്‍ ഒപിജിഡബ്ലിയു കേബിള്‍ കിലോമീറ്ററിന് 11825 രൂപയും എഡിഎസ്എസിന് 6000 രൂപയുമാണ് വാര്‍ഷിക വാടക ഈടാക്കുക. ഇതില്‍ നിശ്ചിത ശതമാനം എംഎസ്പിയായ എസ്ആര്‍ഐടിക്ക് കിട്ടും വിധമാണ് കരാര്‍.

 

spot_imgspot_img
spot_imgspot_img

Latest news

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ...

ചാനലിൽ ‘ഇൻ്റേണൽ എമർജൻസി’ പ്രഖ്യാപിക്കുകയാണ്…സ്ഥാപനമാണോ വലുത്, നിങ്ങളുടെ ഈഗോയാണോ വലുത്… പൊട്ടിത്തെറിച്ച് ആർ ശ്രീകണ്ഠൻ നായർ

പത്രപ്രവർത്തനം പഠിക്കാതെ, പത്രപ്രവർത്തകനായി ജോലി ചെയ്യാതെ, ഒരു ന്യൂസ് ചാനൽ മേധാവിയായ...

കേരളത്തിൽ യു.ഡിഎഫിന്റെ നിഴൽ മന്ത്രിസഭ…

തിരുവനന്തപുരം: നിഴൽ മന്ത്രിസഭ, 2018ലാണ് ഇത്തരമൊരു ആശയത്തെപറ്റി കേരളം കേൾക്കുന്നത്.സംസ്ഥാനത്തിന് അധികം...

നീണ്ട കാത്തിരിപ്പിന് വിരാമം; സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം വിജയം

ഫ്ലോറിഡ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചുകൊണ്ടുവരാനുള്ള നാസയും...

Other news

കൊടും ക്രൂരത; 2 വയസ്സുകാരിയെ ടെറസിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവ്; കരഞ്ഞപ്പോൾ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു

കരൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത് പിതാവെന്ന് പോലീസ്.തമിഴ്നാട്...

ഇവിടെ ഒരു റെയിൽവെ സ്റ്റേഷൻ ഉണ്ടായിരുന്നു.. പേര് ഭാരതപ്പുഴ!

പാലക്കാട്: വലിയ വലിയ വാ​ഗ്ദാനങ്ങളുമായി നിർമിക്കപ്പെട്ട, കാലം കടന്നു പോകവേ വിസ്മൃതിയിൽ...

വിലക്കയറ്റത്തിത്തിലും നമ്പർ 1 ആണ് കേരളം; ദേശീയ ശരാശരിയുടെ ഇരട്ടി; പണപ്പെരുപ്പത്തിൽ പൊറുതിമുട്ടി മലയാളികൾ

തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കേരളത്തിലെ ഇപ്പോഴത്തെ...

സോഷ്യൽ മീഡിയയിൽ ചർച്ചയായി നീലച്ചിത്രനടിയുടെ മതം മാറ്റം

പ്രശസ്ത നീലച്ചിത്രനടി റായ് ലൽ ബ്ലാക്ക് ഇസ്ലാംമതം സ്വീകരിച്ചു. ജാപ്പനീസ് പോൺ...

മദ്യലഹരിയിൽ യുവതിയുടെ വീട്ടിൽ യുവാവിന്റെ അക്രമം: സ്ഥലത്തെത്തിയ എസ്.ഐ.യ്ക്കും മർദ്ദനം

വിഴിഞ്ഞം അടിമലത്തുറയിൽ മദ്യലഹരിയിലായ യുവാവ് യുവതിയുടെ വീട്ടിൽക്കയറി അസഭ്യം പറയുകയും കോഴിക്കൂട്...

ഗ്യാസ് ഏജൻസി ഉടമയിൽനിന്ന് രണ്ട് ലക്ഷം കൈക്കൂലി: IOC ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനു സസ്‌പെൻഷൻ

കൊച്ചി: വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!