ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി അന്തരിച്ചു; വിടവാങ്ങിയത് ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ്

ആധാർപദ്ധതിയുടെ ഭരണഘടനാ സാധുത ആദ്യമായി ചോദ്യംചെയ്ത ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. മുൻ കർണാടക ഹൈക്കോടതി ജഡ്ജിയായിരുന്നു. 1977 നവംബർ 28-ന് ആയിരുന്നു പുട്ടസ്വാമി കർണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ൽ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു. 2012-ൽ 86-ാമത്തെ വയസ്സിൽ പുട്ടസ്വാമി കേന്ദ്രസർക്കാർ കൊണ്ടുവന്ന ആധാർ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തി. നിയമനിർമാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് ആധാർ പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു … Continue reading ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമി അന്തരിച്ചു; വിടവാങ്ങിയത് ആധാറിനെതിരെ നിയമപോരാട്ടം നടത്തിയ ജസ്റ്റിസ്