ലോക മുത്തശ്ശൻ, പ്രായത്തിന്റെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് വിടവാങ്ങി

ലണ്ടൻ: ഗിന്നസ് ബുക്കിൽ ഇടംനേടിയ ലോകത്തെ ഏറ്റവും കൂടുതൽ പ്രായമുള്ള പുരുഷൻ ജോൺ ടിന്നിസ് വുഡ് 112ാം വയസിൽ നിര്യാതനായി. ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിലായിരുന്നു ജോൺ ടിന്നിസ് വുഡിന്റെ അന്ത്യം. സംഗീതത്താലും സ്നേഹത്താലും ചുറ്റപ്പെട്ടുള്ള ജീവിതമായിരുന്നു അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റേത് എന്ന് കുടുംബം പങ്കുവെച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് കുടുംബം നന്ദി പറയുകയും ചെയ്തു. 114 വയസ്സുള്ള വെനസ്വേലൻ ജുവാൻ വിസെൻ്റെ പെരസിൻ്റെ മരണത്തെത്തുടർന്നാണ് 2023 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനായി … Continue reading ലോക മുത്തശ്ശൻ, പ്രായത്തിന്റെ കാര്യത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ ജോൺ ടിന്നിസ് വുഡ് വിടവാങ്ങി