രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ വർധന; 257 പേർക്ക് ​രോ​ഗബാധ; കൂടുതൽ മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ വർധന. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ നിലവിൽ 257 പേർക്കാണ്‌ രോഗബാധയുള്ളത്. മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിലാണ്‌ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഏഷ്യൻ രാജ്യങ്ങളിൽ പുതിയ കോവിഡ്‌ വകഭേദം ജെഎൻ1 വ്യാപകമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ കേസുകൾ കൂടുതൽ ജാഗ്രതയോടെയാണ്‌ ആരോഗ്യമന്ത്രാലയം നിരീക്ഷിക്കുന്നത്‌. സിംഗപ്പുരിലും ഹോങ്‌കോങ്ങിലും ഒമിക്രോൺ വകഭേദമായ ജെഎൻ1 സ്ഥിരീകരിച്ചിട്ടുണ്ട്‌. മഹാരാഷ്‌ട്രയിൽ ഒരാഴ്‌ച കൊണ്ട്‌ രോ​ഗബാധിതരുടെ എണ്ണം 12ൽ നിന്ന്‌ 56 ആയി. കേരളത്തിൽ 69 കോവിഡ് കേസുകൾ … Continue reading രാജ്യത്ത്‌ കോവിഡ്‌ കേസുകളുടെ എണ്ണത്തിൽ വർധന; 257 പേർക്ക് ​രോ​ഗബാധ; കൂടുതൽ മഹാരാഷ്‌ട്ര, കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ