കല്യാണവീട്ടിൽനിന്ന് മോഷണം പോയത് 30 പവൻ; അഞ്ചാം ദിനം പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷാടാവ്

കണ്ണൂർ: പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ മുഴുവൻ സ്വർണവും തിരിച്ചു കിട്ടി. ഇന്ന് രാവിലെ പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ ആഭരണങ്ങൾ കണ്ടെത്തിയത്. 30 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഇന്ന് രാവിലെ മോഷണം നടത്തിയ ആൾ തന്നെ കൊണ്ടുവെച്ചതെന്നാണ് സംശയം. മോഷണം പോയ മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്. കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പോലീസിൽ ലഭിച്ച പരാതി. … Continue reading കല്യാണവീട്ടിൽനിന്ന് മോഷണം പോയത് 30 പവൻ; അഞ്ചാം ദിനം പ്ലാസ്റ്റിക് കവറിൽ കെട്ടി വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മോഷാടാവ്