വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്
വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരമണിക്കാണ് അപകടം. താമരശ്ശേരി -വയനാട് ചുരത്തിൽ ആണ് സംഭവം. Jeep overturns in Wayanad pass: Two injured ചുരത്തിലെ രണ്ടാം വളവിൽനിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലകീഴായി വീണ ജീപ്പിന്റെ മുകൾഭാഗം പൂർണമായും തകർന്നു അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed