ജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ

ന്യൂഡൽഹി: ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി. ഷോപ്പിയാനിൽ നിന്നാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്ന് തോക്കും ഗ്രനേഡുമുൾപ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്. 44 രാഷ്ട്രീയ റൈഫിൽസ്, കശ്മീർ പോലീസ്, സിആർപിഎഫിന്റെ ബറ്റാലിയൻ 178 എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും തുടരന്വേഷണത്തിന് നടപടികൾ ആരംഭിച്ചതായും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിർത്തി മേഖലകളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു. നേരത്തെ … Continue reading ജമ്മു കശ്മീരിൽ രണ്ട് ഭീകരർ പിടിയിൽ