ജയിലര്‍ 150 കോടി ക്ലബിലേക്ക്

ജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ ആഗോളതലത്തില്‍ 150 കോടി ക്ലബിലേക്ക്. രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ 152.02 കോടിയാണ് നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റായ മനോബാല റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യ ദിനത്തില്‍ മാത്രം ചിത്രം 95.78 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. രണ്ടാം ദിനമായ ഇന്നലെ 56.24 കോടിയാണ് സിനിമയുടെ കളക്ഷന്‍.

കേരളത്തില്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. മോഹന്‍ലാലിന്റെ കാമിയോ വേഷം തിയേറ്ററിലേക്ക് കൂടുതല്‍ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് മാത്രം 10.5 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും 2023ലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രമായിരിക്കുകയാണ് ജയിലര്‍. വിദേശത്ത് ചിത്രം 33 കോടിയാണ് ഇന്നലെ നേടിയത്. തമിഴ് സിനിമയിലെ മറ്റൊരു ഇന്‍ഡസ്ട്രി ഹിറ്റായി ജയിലര്‍ മാറുമെന്നാണ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.

തമിഴ്നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളിലും കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. രജനിക്കൊപ്പം ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണന്‍, തമന്ന, യോഗി ബാബു, വിനായകന്‍ എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

Other news

നൃത്ത പരിപാടിക്കായി പോകവേ അപകടം; റിയാലിറ്റിഷോ താരമായ മലയാളി നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ നൃത്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം.മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

കോട്ടയം പാലായിൽ അരമനയുടെ സ്ഥലത്ത് വിഗ്രഹങ്ങൾ കണ്ടെത്തി: ജനപ്രവാഹം

കോട്ടയം : കോട്ടയം പാലായിൽ കൃഷിയിടത്തിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെടുത്തു. പാലാ...

പുതിയ 4 ഇനം പക്ഷികൾ; പെരിയാർ കടുവാ സങ്കേതത്തിൽ പക്ഷി സർവേ പൂർത്തിയായി

ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ...

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തി; പിന്നാലെ ആത്മഹത്യ ചെയ്ത് ജ്വല്ലറി ഉടമ

മോഷ്ടിച്ച സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ കള്ളനുമായി തെളിവെടുപ്പിനായി പോലീസ് എത്തിയതിനു പിന്നാലെ,...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Related Articles

Popular Categories

spot_imgspot_img