പ്രൊഫസര്‍ അമ്പിളിയായി അമ്പിളി ചേട്ടൻ എത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി നടന്‍ അജുവര്‍ഗ്ഗീസ്; ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിൻ്റെ പിറന്നാളാണ് ഇന്ന്. കാർ അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്ക്ക് ശേഷം വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജഗതി. നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന വല എന്ന ചിത്രത്തിൽ ജഗതി അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ.ആര്‍ എന്നാണ് ഈ സിനിമയിൽ ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. … Continue reading പ്രൊഫസര്‍ അമ്പിളിയായി അമ്പിളി ചേട്ടൻ എത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി നടന്‍ അജുവര്‍ഗ്ഗീസ്; ജഗതിയുടെ ക്യാരക്ടര്‍ പോസ്റ്റർ പുറത്ത്