‘പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ’, ജില്ലാ ജയിലിൽ ഗുരുതര ജാതി അധിക്ഷേപം; ഡോക്ടർക്കെതിരെ കേസ്

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം ഉണ്ടായെന്ന് പരാതി. സംഭവത്തെ തുടർന്ന് ജില്ലാ ജയിലിലെ ഫാർമസിസ്ററ് നൽകിയ പരാതിയെ അടിസ്ഥാനമാക്കി ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഫാർമസിസ്റ്റായ വി.സി ദീപ നൽകിയ പരാതിയിന്മേൽ ഡോക്ടർ ബെൽനാ മാർഗ്രറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്നു പറഞ്ഞ് തന്നെ ആക്ഷേപിച്ചുവെന്നാണ് ഫാർമസിസ്റ്റായ യുവതി നൽകിയ പരാതിയിൽ പറയുന്നത്. മാത്രമല്ല, വണ്ടിയിടിച്ച് തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും, പ്രതി ഉപയോഗിച്ച ശുചിമുറി കഴുകിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. … Continue reading ‘പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ’, ജില്ലാ ജയിലിൽ ഗുരുതര ജാതി അധിക്ഷേപം; ഡോക്ടർക്കെതിരെ കേസ്